ജനീവ: ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന.
24 മണിക്കൂറിനുള്ളില്‍ 183,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 54,771 പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചത്.
അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 36,617 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 15,400 ആണ്.