ആരാകണം പ്രതിപക്ഷ നേതാവ്; കര്‍ണാടകയില്‍ പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് ഇനിയും ധാരണായായില്ല. പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ആര്‍ക്ക് പദവി നല്‍കണമെന്ന കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. ആര്‍ അശോക, മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‌നാല്‍ എന്നിവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നിലവിലുള്ളത്. താന്‍ പ്രതിപക്ഷനേതാവാകാന്‍ എന്തുകൊണ്ടും യോഗ്യനെന്ന് യത്‌നാല്‍ ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്. സഭയ്ക്ക് പുറത്ത് യെദിയൂരപ്പയാണ് പ്രതിപക്ഷനേതാവിന്റെ റോളിലുള്ളത്.

ഇതിനിടെ ജൂലൈ 3-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ബിജെപി തിരുമാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സഭാ സമ്മേളനത്തിന്റെ കാലയളവ് മുഴുവന്‍ പുറത്ത് കുത്തിയിരിക്കും.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുക യെദിയൂരപ്പയായിരിക്കും. നടപ്പാകാത്ത അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ട് വച്ച് കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ 7-നാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.

 

Top