കേരളം ഇനി ആരു ഭരിക്കും? ഇന്നറിയാം

തിരുവന്തപുരം: കേരള ജനത ഉറ്റുനോക്കുന്ന വോട്ടെണ്ണല്‍ ഇന്ന്. കേരളം ആരു ഭരിക്കുമെന്ന് ഇന്ന് കണ്ടറിയാം. മൂന്ന് മുന്നണികളും വിജയം നേടുമെന്ന അത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ തുടര്‍ഭരണം വരുമോ?

ജയവും തോല്‍വിയും മാത്രമല്ല പ്രത്യാഘാതങ്ങളുടെ തോത് നിര്‍ണയിക്കുക, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും ഓരോ മുന്നണികള്‍ക്കും പ്രധാനമുള്ളവയാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും വിജയം അത്യന്താപേക്ഷിതമാണ്.

തുടര്‍ഭരണം വരുമെന്നുള്ള എക്‌സിറ്റ് പോളുകളുടെ കണക്കുകളും ആത്മവിശ്വാസവുമാണ് എല്‍ഡിഎഫിന്റെ കൈമുതല്‍. എണ്‍പതിലേറെ സീറ്റുകള്‍ക്ക് മുകളില്‍ ലഭിച്ചാല്‍ ഇടതു മുന്നണിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. എന്നാല്‍ മറിച്ചാണെങ്കില്‍ പ്രവചിച്ച വിജയം എന്തുകൊണ്ട് വന്നില്ല ചിന്തയും ചോദ്യവും ഇടതുമുന്നണിയെ ഗ്രഹിക്കും.

കോണ്‍ഗ്രസിന്റെ കേരളത്തിലെ വിജയം ദേശീയതലത്തില്‍ ഉത്തേജകമാകും. തോല്‍വിയാണെങ്കില്‍ നേതൃത്വത്തിനെതിരെ ശബ്ദമുയരാന്‍ സാധ്യതയുണ്ട്. 75ല്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടിയാല്‍ സഖ്യകക്ഷികളുടെ കൂടുതല്‍ വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഭൂരിപക്ഷമാണെങ്കില്‍ സഖ്യകക്ഷികളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും.

നിലവില്‍ ആകെയുള്ള ഒരു സീറ്റ് മാത്രം നിലനിര്‍ത്തിയാല്‍ മാത്രം പോരാ, ഇനിയും മുന്നോട്ട് വരാന്‍ കഴിഞ്ഞാലേ ബിജെപിക്ക് നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കു. ഉള്ള ഒരു സീറ്റും കൂടി നഷ്ടമായാല്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയ്യിലേന്തുന്ന നേതൃത്വത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്.

Top