മമ്മുട്ടി അഭിനയിച്ച സ്വവര്‍ഗാനുരാഗ കഥാപാത്രം ക്രിസ്താനിയായത് എന്തുകൊണ്ട്? ; മാര്‍ തോമസ് തറയില്‍

വിവാദ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സഭയെ അപമാനിക്കുന്നന്ന ചലച്ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ കിട്ടുന്ന കാലമാണിത്, സഭയ്ക്ക് എതിരെയുള്ള വാര്‍ത്തകള്‍ക്ക് സ്‌പോര്‍ണര്‍മാരെ കിട്ടാനും ഒരു പഞ്ഞവുമില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. മമ്മുട്ടി അഭിനയിച്ച സ്വവര്‍ഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്ന കഥാപത്രം ക്രിസ്താനി ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നസ്രാണി യുവശക്തി സംഗമം ഉദ്ഘാടനം വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇത്തരം സിനിമകളുടെ കഥാപശ്ചാത്തലും ക്രൈസ്തവ ദേവലായങ്ങള്‍ ആയത് എന്തുകൊണ്ടാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ അത് തീയറ്റര്‍ കാണില്ല. അവര്‍ തിയേറ്റര്‍ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ജാഗ്രത വേണമെന്നും ക്രൈസ്തവ സഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ബിഷപ്പ് തറയില്‍ വ്യക്തമാക്കി.

Top