കോട്ടയം: മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണ്. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുടുംബം നന്നായി തന്നെ ചികിത്സ നല്‍കിയെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും പിന്നീട് സര്‍ക്കാര്‍ ഇടപെടേണ്ടി വന്നുവെന്നും അതിനാല്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും സിപിഐഎം നേതാവ് അനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയുടെ മകനും മറുപടി പറഞ്ഞത്.
അതേസമയം, ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടന്ന സിപിഐഎം ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പള്ളി ഉപയോഗിക്കുന്നില്ലെന്നും ഒരു മാധ്യമത്തെയും പള്ളിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പള്ളിയില്‍ പോകുന്നത് അപ്പയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.