വിവാഹം കഴിക്കുന്നത് സമയം പാഴാക്കല്‍; മക്കളെ കെട്ടിക്കാന്‍ പാടുപെട്ട് മാതാപിതാക്കള്‍

love-marriage

20 വയസ്സ് മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള ജപ്പാന്‍ ജനതയുടെ കാല്‍ശതമാനം പേരും അവിവാഹിതരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും സാമൂഹിക കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതും, സാമ്പത്തിക സമ്മര്‍ദങ്ങളുമാണ് ജപ്പാന്‍കാരെ വിവാഹത്തില്‍ നിന്നും അകറ്റുന്നത്. തങ്ങളുടെ രീതികളുമായി പൊരുത്തപ്പെടുത്ത വ്യക്തികളെ വിവാഹം ചെയ്യുന്നത് സമയം പാഴാക്കലാണെന്നാണ് വളരുന്ന ധാരണയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിവാഹം കഴിയുന്നത് വരെ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയാമെന്നതും ജപ്പാന്‍കാരെ സംബന്ധിച്ച് സുപ്രധാനമാണ്. സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്നത് അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലിയില്‍ നിന്നും ഇടവേളയെടുത്ത് വിവാഹക്കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ മക്കള്‍ക്ക് താല്‍പര്യമില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ജാപ്പനീസ് യുവതികള്‍ തങ്ങളുടെ ജോലിയേക്കാള്‍ മെച്ചപ്പെട്ട ജോലിയും വരുമാനവുമുള്ള വരന്‍മാരെ തേടുന്നതും പ്രശ്‌നമാണെന്ന് ചൂക്യോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷിഗേകി മാറ്റ്‌സുദ പറഞ്ഞു.

വിവാഹം നടത്താനായി ഒരുക്കുന്ന മാച്ച്‌മേക്കിംഗ് പാര്‍ട്ടികളിലും വരുമാനം കൂടുതലുള്ള ചെറുക്കനെയാണ് സ്ത്രീകള്‍ തേടുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കില്‍ കാര്യങ്ങള്‍ മെച്ചപ്പെടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജോലി സ്ഥലത്താണ് ജപ്പാന്‍കാര്‍ പ്രധാനമായും പങ്കാളികളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ തൊഴില്‍ സുരക്ഷ കുറയുന്ന സാഹചര്യത്തില്‍ ഇതിനും സമയം കിട്ടാത്ത അവസ്ഥയാണ്.

പണത്തിന്റെ നിബന്ധന ഒഴിവാക്കി സ്‌നേഹത്തിന്റെ വഴി സ്വീകരിക്കാനാണ് ജപ്പാനിലെ വിവാഹ അന്വേഷികളോട് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും പ്രശ്‌നം തീരുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പില്ല.

Top