പ്രധാനമന്ത്രി മോഷ്ടിക്കും, എന്നിട്ട് നേതാക്കളെ കാവല്‍ക്കാരാക്കും; പരിഹാസവുമായി രാഹുല്‍

ഇറ്റാനഗര്‍: ബിജെപിയുടെ ‘ചൗക്കിദാര്‍’ ക്യാംപെയിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ‘താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് നിങ്ങളുടെ (ബിജെപി) നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു.

ഇറ്റാനഗറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ ക്യാംപെയിനെ പരിഹസിച്ചത്. റാഫേല്‍ കരാറിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. റാഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടി കാവല്‍ക്കാരന്‍ തന്നെ കള്ളനായാല്‍ രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തേ ചോദിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണ തന്ത്രമായി ബി.ജെ.പി ട്വിറ്ററില്‍ ചൗക്കിദാര്‍ ക്യാംപെയിന്‍ ആരംഭിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങി എല്ലാ നേതാക്കളും പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തതോടെ ക്യാംപെയിന്‍ തരംഗമാവുകയും ചെയ്തു.

Top