ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ അച്ചടിക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ മറു ചോദ്യവുമായി കോൺഗ്രസ്. പുതിയ നോട്ടുകളുടെ ഭരണഘടന ശില്‍പിയായ ഭീംറാവു അംബേദ്കറുടെ ഫോട്ടോ എന്തുകൊണ്ട് നല്‍കികൂടാ എന്ന ചോദ്യമാണ് കോൺഗ്രസ് എം പി മനീഷ് തിവാരി ഉന്നയിച്ചിരിക്കുന്നത്.
അതേ സമയം കെജ്‌രിവാളിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള കോൺഗ്രസ് എംപി തിവാരി ട്വീറ്റ് ചെയ്തു, “എന്തുകൊണ്ടാണ് പുതിയ കറൻസി നോട്ടുകളിൽ ഡോ. ബാബാസാഹിബ് അംബേദ്കറുടെ ഫോട്ടോ നല്‍കുന്നില്ല ? ഒരു വശത്ത് മഹാത്മാ മറുവശത്ത് ഡോ അംബേദ്കർ.അഹിംസ, ഭരണഘടനാവാദം, സമത്വവാദം എന്നിവ ഒരു അതുല്യമായ ഇവിടെ സംയോജിക്കുന്നു അത് ആധുനിക ഇന്ത്യൻ പ്രതിഭയെ സമ്പൂർണ്ണമായി സംഗ്രഹിക്കും,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
എഎപി ദേശീയ കൺവീനറുടെ ആവശ്യത്തോട് കോൺഗ്രസിന്‍റെ പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ അമരീന്ദ സിംഗ് രാജയുടെ രൂക്ഷമായ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്‌രിവാൾ “ഹിന്ദുത്വ” രീതി അവലംബിക്കുകയാണെന്ന് ആരോപിച്ചു.
ബുധനാഴ്ച നടന്ന മാധ്യമ സമ്മേളനത്തിൽ, കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു