മുംബൈ: പുറത്തുനിന്നുള്ള ഭക്ഷണം തിയേറ്ററില്‍ കൊണ്ടുവന്നാലെന്താണെന്ന് ബോംബെ ഹൈക്കോടതി. പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് ചോദ്യം ചെയ്ത് ലഭിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്താകമാനം തിയേറ്ററുകളില്‍ സുരക്ഷാപരിശോധനകള്‍ നടത്തുകയും പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റര്‍ കോംപ്ലക്‌സിനകത്ത് നിന്നും വന്‍ വിലക്ക് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടിയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്.
ജസ്റ്റിസ് ആര്‍.എം ബോര്‍ദെ, രാജേഷ് കേട്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ മൂന്നാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഇത് നിയമാനുസൃതമാണോ അതോ തിയറ്റര്‍ ഉടമകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയാണോ എന്ന കാര്യത്തിലാണ് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.