എന്തുകൊണ്ട് ഹാഷ്ടാഗ് ‘ശ്വേത’ ട്വിറ്ററില്‍ തരംഗമാകുന്നു?

ട്വിറ്ററില്‍ രാഷ്ട്രീയപരവും വാണിജ്യപരവുമായിട്ടുള്ള ഹാഷ്ടാഗുകള്‍ക്കിടയില്‍ വളരെ യാഥാര്‍ഥ്യമായിട്ടുള്ള ഒരു വിഷയം ട്രെന്റിങ് ആവുന്നത് ശുദ്ധമായ വായു ശ്വസിക്കുന്ന അനുഭവമാണ് നല്‍കുക. വ്യാഴ്‌ഴ്ച ഉച്ചതിരിഞ്ഞ് ‘ശ്വേത’ എന്ന വിഷയമായിരുന്നു ട്വിറ്ററില്‍ ട്രെന്റിംങ്ങായി നിന്നത്.

എന്താണ് സംഭവിക്കുന്നതെന്ന അറിയാന്‍ വേണ്ടി ഞങ്ങള്‍ ഹാഷ്ടാഗ് ക്ലിക്ക് ചെയ്തു. ആ ഹാഷ്ടാഗില്‍ ഒരു ഓഡിയോ വന്നു. അതിനെ തുടര്‍ന്ന് ശ്വേതക്ക് ട്വിറ്ററില്‍ പ്രശസ്തി ലഭിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് എഴുതുന്ന സമയത്ത് ട്വിറ്ററില്‍ നാലാം സ്ഥാനത്താണ് ഹാഷ്ടാഗ് ശ്വേത(#swetha) നില്‍കുന്നത്.

ഒരു ഓണ്‍ലൈന്‍ ക്ലാസ്സിലെ ഓഡിയോ ആണ് വൈറലായിരിക്കുന്നത്. അവിടെ ശ്വേത എന്ന വിദ്യാര്‍ഥി തന്റെ അടുത്ത സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങള്‍ തന്റെ മറ്റൊരു സുഹൃത്തിനോട് വിവരിക്കുന്നു. എന്നാല്‍ കൗതുകം എന്നുപറയട്ടെ സംഭാഷണത്തിന്റെ ഇടയില്‍ ശ്വേത തന്റെ സ്പീക്കര്‍ മ്യൂട്ട് ഓഫ് ചെയ്യാന്‍ വിട്ടുപോയി.  ഇതുവഴി അവളുടെ സുഹൃത്തിന്റെ രഹസ്യങ്ങള്‍ അവളുടെ ക്ലാസിലെ മറ്റ് മുഴുവന്‍ കുട്ടികളും അറിഞ്ഞു.

തന്റെ സുഹൃത്ത് തന്റെ എല്ലാ രഹസ്യങ്ങളും അവളുമായി പങ്കു വെച്ചതെങ്ങനെയെന്ന് ശ്വേത
വിവരിയ്ക്കുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. തന്റെ സുഹൃത്തും അയാളുടെ കാമുകിയും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ചും ലൈംഗിക  ബന്ധത്തെക്കുറിച്ചുമാണ് ശ്വേത തന്റെ കൂട്ടുകാരിയുമായി ചര്‍ച്ച ചെയ്തത്. സുഹൃത്ത് തന്റെ കാമുകിയില്‍ എത്രമാത്രം പൊസ്സസീവ് ആണെന്ന് ശ്വേത പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

ഓണ്‍ലൈന്‍ മീറ്റിങ്ങിലെ മറ്റുള്ളവരുടെ തുടര്‍ച്ചയായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്വേത സ്പീക്കര്‍ ഓഫ് ചെയ്തത്. ‘ശ്വേത..നിങ്ങളുടെ മൈക്ക് ഓണാണ്”, ”ശ്വേത… .ശ്വേത… ഇപ്പോള്‍ വിഷമിക്കേണ്ട 111 പേര്‍ക്ക് നിങ്ങളുടെ രഹസ്യം അറിയാം…’,എന്ന് ക്ലാസിലെ മറ്റുളളവര്‍ ശ്വേതയെ കളിയാക്കി പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാതെയാണ് ശ്വേത തന്റെ സ്പീക്കര്‍ ഓഫ് ചെയ്ത് പോയത്.

 

ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടയുടനെ തന്നെ നെറ്റിസന്‍മാര്‍ ട്വിറ്ററില്‍ ഏറ്റവും നൂതനവും ഉല്ലാസകരവുമായ മെമ്മുകള്‍ നിറയ്ക്കുകയും ശ്വേത മൈക്രോബ്ലോഗിംഗ്, സൈറ്റില്‍ ട്രെന്‍ഡിംഗ് ആരംഭിക്കുകയും ചെയ്തു.

Top