തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ പരക്കെ മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാത്രി മുതല്‍ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തില്‍ ഡിസംബര്‍ 18 വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.