അഗര്‍ത്തല: സെപജിജാല ജില്ലയിലെ നാല്ചാറില് അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഉദയ്പൂര്‍ സ്വദേശി ദുലാല്‍ ദാസാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അറസ്റ്റ് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഹോളി ദിനത്തിലാണ് അടുക്കളയില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു. അതേസമയം, കൊല്ലപ്പെട്ട സ്ത്രീ വിധവയാണെന്നും ഇവരും പ്രതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും യുവതിയുടെ വീട്ടില്‍ മദ്യപിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.