ഭാര്യയുടേയും സുഹൃത്തായ യുവാവിന്റെയും നേരേ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

acid attack

ഷാര്‍ജ: ഭാര്യയ്ക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയുടേയും സുഹൃത്തായ യുവാവിന്റെയും നേരേ ആസിഡൊഴിച്ചു. 25ഉം 23ഉം പ്രായമുള്ളവരാണ് ആക്രമണത്തിനിരയായത്.

ശ്രീലങ്കന്‍ വംശജനായ മുപ്പതുകാരനാണ് ആസിഡാക്രമണം നടത്തിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തു.

ആക്രമണത്തിനിരയായവര്‍ ഷാര്‍ജയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പ്രണയവിവാഹമായിരുന്നു തങ്ങളുടേതെന്നും എന്നാല്‍ തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള വഴിവിട്ടബന്ധം തിരച്ചറിഞ്ഞതുമാണ് ആസിഡൊഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

Top