81 വയസ്സുകാരനെതിരെ വിവാഹത്തട്ടിപ്പിന് പരാതിയുമായി ഭാര്യ

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ സ്ത്രീയെ വിവാഹം ചെയ്ത് പണവുമായി കടന്നുകളഞ്ഞ ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്. വയനാട് സ്വദേശിയായ 81 വയസ്സുകാരനെതിരെയാണ് ഭാര്യ വനിതാ കമ്മീഷന് പരാതി നല്‍കിയത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ 15 ലക്ഷം രൂപയുമായാണ് കടന്നു കളഞ്ഞതെന്നും പരാതിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവുമെന്നും, വിവാഹശേഷം പെന്‍ഷന്‍ തുകയും വിരമിച്ചപ്പോള്‍ ലഭിക്കുന്ന തുകയും കൈക്കലാക്കി കടന്നുകളയലാണ് ഇയാളുടെ രീതിയെന്നുമാണ് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് പല സ്ഥലങ്ങളിലായി നിരവധി ഭാര്യമാരുണ്ടന്ന് കണ്ടെത്തുകയും ചെയ്തു. അറുപത്തി മൂന്നാം വയസ്സിലായിരുന്നു ഇയാള്‍ ഇവരെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ഭര്‍ത്താവിന് 73 വയസ്സായിരുന്നു പ്രായം. ഭര്‍ത്താവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുന്‍ വിവാഹത്തിലെ ഭാര്യ മരിച്ചുപോയിയെന്നും മകള്‍ വിവാഹിതയാണെന്നുമായിരുന്നു ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നത്. പിന്നീടാണ് ഇവരെ വിവാഹം കഴിക്കുന്നത്.

Top