ഡല്‍ഹിയില്‍ ആര്‍മി മേജറുടെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

murder case

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആര്‍മി മേജറുടെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുമുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചികിത്സയ്ക്കായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

അക്രമിയെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Top