ഇന്‍സ്റ്റഗ്രാം റീലുകളോട് ഭാര്യയുടെ ഭ്രമം; മനംനൊന്ത് 34 കാരന്‍ ആത്മഹത്യ ചെയ്തു

കര്‍ണാടക: ഇന്‍സ്റ്റഗ്രാം റീലുകളോടുള്ള ഭാര്യയുടെ ഭ്രമത്തില്‍ മനംനൊന്ത് 34 കാരന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ഹനുരു ഏരിയയിലാണ് സംഭവം. കൂലിപ്പണിക്കാരനായിരുന്ന കുമാര്‍, ഭാര്യയുടെ റീല്‍സ് അഭിനിവേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുമാറിന്റെ വാക്കുകള്‍ അവഗണിച്ച് ഭാര്യ വീണ്ടും റീല്‍സുകള്‍ എടുക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് കാരണമാവുകയും അത് ആത്മഹത്യയ്ക്ക് വഴിയൊരുക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

ഭാരത് അരി പാലക്കാട് വേവില്ല; ഇത്തരത്തിലുള്ള അരി വിതരണം നിര്‍ത്തണം: വി കെ ശ്രീകണ്ഠന്‍ എംപി സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Top