സൗത്ത്വാര്‍ക്: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്ക 50 ആഴ്ച തടവുശിക്ഷ. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ആണ് ശിക്ഷ വിധിച്ചത്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ അസാന്‍ജെ 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരുന്നു. എന്നാല്‍ അഭയം നല്‍കാനുള്ള തീരുമാനം ഇക്ക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ മെട്രോപ്പൊലീറ്റന്‍ പൊലീസ് എംബസിയില്‍ കടന്ന് അസാന്‍ജെനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം വിക്കിലീക്ക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്‌സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.