വിക്കിപീഡിയയിൽ ‘മാൻ’ എന്ന് സെർച്ച് ചെയുമ്പോൾ കാണുന്നത് മലയാളി യുവാവോ?

വിക്കി പീടിയിൽ ‘MAN’ എന്ന് സെർച്ച് ചെയ്യുമ്പോൾ ഏതൊരു മലയാളിയും ഒന്ന് ഞെട്ടുന്നതാകും. സാധാരണ ലോകത്തെ ഏത് വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ നമ്മൾ ആദ്യം സെർച്ച് ചെയുക വിക്കിപീഡിയയിൽ ആണ്. അതുപോലെ ‘MAN’ എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്‌താൽ ഒരു യുവാവിന്റെ ഫോട്ടോ കാണാം. എന്നാൽ ഞെട്ടിപ്പിക്കുന്നത് അതല്ല അദ്ദേഹം ഒരു മലയാളി ആണെന്നാണ് ട്വിറ്ററിൽ പറയുന്നത്.

എന്നാൽ പുരുഷൻ എന്ന് അർത്ഥം വരുന്ന ‘MAN’ എന്ന് സെർച്ച് ചെയുമ്പോൾ എന്തുകൊണ്ടാണ് മലയാളി യുവാവിന്റെ ഫോട്ടോ വരുന്നതെന്ന് ആർക്കും മനസിലായിട്ടില്ല. ചിത്രത്തിന്റെ ഉറവിടം ഫെയ്‌സ്ബുക്ക് ആണെന്നാണ് വിക്കിപീഡിയയിൽ കാണുന്നുള്ളൂ. വിക്കിപീഡിയയിലെ ഇംഗ്ലീഷ് പേജിൽ മാത്രമാണ് ഇയാളുടെ ചിത്രം കാണുക.

ഇയാളുടെ പേര് അഭി പുത്തന്‍പുരയ്ക്കലാണെന്ന് ചില ഉപയോക്താക്കൾ ട്വിറ്ററിൽ പറഞ്ഞു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വന്നതിന് ശേഷം നിരവധിപേരാണ് ഇയാളെ ഇന്റർനെറ്റിൽ തിരയുന്നത്.

Top