വിവരങ്ങളുടെയും അറിവിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഓൺലൈൻ എൻസൈക്ലോപീഡിയയാണ് വിക്കിപീഡിയ. ഇപ്പോഴിതാ 2020-ല്‍ വിക്കിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച പേജുകള്‍ ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വര്‍ഷം വിക്കിപീഡിയയുടെ പേജുകളില്‍ ആധിപത്യം പുലര്‍ത്തിയത് കോവിഡ് 19 പാന്‍ഡെമിക്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ എന്നിവയാണ്. ഈ രണ്ട് വിഷയങ്ങളുമായി ബന്ധപ്പെട്ട ഏഴ് ലേഖനങ്ങളാണ് ഏറ്റവുമധികം ആളുകള്‍ കണ്ട ലേഖനങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടിയത്.
വിക്കിപീഡിയ നല്‍കിയ പ്രാഥമിക ഡാറ്റ അനുസരിച്ച് ഈ ഏഴ് ലേഖനങ്ങളും കൂടി 297 ദശലക്ഷം ആളുകളാണ് കണ്ടത്. മികച്ച 10 എണ്ണം 396 ദശലക്ഷം പേജ് വ്യൂവുകള്‍ സൃഷ്ടിച്ചു. 2020 ല്‍ ഏറ്റവും കൂടുതല്‍ വായിച്ച വിക്കിപീഡിയ ലേഖനങ്ങളുടെ പട്ടിക ഇവയാണ്. കോവിഡ്19 പാന്‍ഡെമിക് ആകെ കാഴ്ചകള്‍ (8,30,40,504 വ്യൂസ്), ഡോണള്‍ഡ് ട്രംപ് ആകെ കാഴ്ചകള്‍ (5,54,72,791 വ്യൂസ്), 2020 ലെ മരണം ആകെ കാഴ്ചകള്‍ (4,22,62,147 വ്യൂസ്), കമല ഹാരിസ് ആകെ കാഴ്ചകള്‍ (3,83,19,706 വ്യൂസ്), ജോ ബൈഡന്‍ ആകെ കാഴ്ചകള്‍ (3,42,81,120 വ്യൂസ്), കൊറോണ വൈറസ് ആകെ കാഴ്ചകള്‍ (3,29,57,565 വ്യൂസ്), കോബി ബ്രയന്റ് ആകെ കാഴ്ചകള്‍ (3,28,63,656 വ്യൂസ്), രാജ്യവും പ്രദേശവും അനുസരിച്ച് കോവിഡ്19 പാന്‍ഡെമിക് ആകെ കാഴ്ചകള്‍ (2,85,75,982 വ്യൂസ്), 2020 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആകെ കാഴ്ചകള്‍ (2,43,13,110 വ്യൂസ്), എലിസബത്ത് രണ്ടാം രാജ്ഞി ആകെ കാഴ്ചകൾ (2,41,47,675 വ്യൂസ്).