കൊൽക്കത്ത : വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്വച്ഛ് ഭാരത്.
സ്വച്ഛ് ഭാരത് പദ്ധതിയോട് ചില സംസ്ഥാനങ്ങൾ വ്യക്തമായ പിന്തുണ നൽകിയെങ്കിലും , ചില സംസ്ഥാനങ്ങളിൽ പിന്തുണ ലഭിച്ചില്ല.
സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിലാണ് ഈ പദ്ധതി എത്തിച്ചേരാത്തത്. അവിടുത്തെ ജനങ്ങൾക്ക് പദ്ധതിയെ സംബന്ധിച്ച് അറിവുകൾ ഉണ്ടെകിലും അവർ പുതിയ ശുചിമുറികൾ നിർമ്മിക്കാനും മറ്റും തയ്യാറാകുന്നില്ല.
എന്നാൽ വിചിത്രമായൊരു വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ബംഗാളിൽ ശുചിമുറികൾ നിർമ്മിക്കാൻ സഹായമാകുന്നത് ആനകളാണെന്ന്.
പതിവായി പരസ്യങ്ങളും ബോധവൽക്കരണവും നൽകിയിട്ടും അനുസരിക്കാത്ത ജനങ്ങൾ ആനകളെ ഭയന്ന് സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് മാറുകയാണ്.
പുറം പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്തിയിരുന്ന ജനങ്ങൾ ആനകളെ ഭയന്ന് അടച്ചുറപ്പുള്ള ശുചിമുറികൾ നിർമ്മിക്കുകയും , ഉപയോഗിക്കുകയും ചെയ്യുന്നു.
തെക്കൻ ബംഗാളിലാണ് ഇത്തരത്തിൽ മാറ്റമുണ്ടായത്. എവിടെ 2016ൽ 32 പേരും ഈ വർഷം ആറ് പേരുമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതിരാവിലെ വനത്തിനുള്ളിൽ എത്തുന്ന ജനങ്ങളാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ മരണങ്ങളാണ് വീടുകളിൽ ടോയ്‍ലെറ്റുകൾ നിർമ്മിക്കാൻ പ്രേരണയായത്.
റിപ്പോർട്ട് : രേഷ്മ പി.എം