ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. നിരവധിപ്പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.
കാട്ടുതീ ആളിപ്പടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചതായും 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ വിവിധ രാജ്യങ്ങള്‍ സഹായവുമായെത്തിയിട്ടുണ്ടെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. 300ലേറെ അഗ്‌നിശമനശേനാ യൂണിറ്റുകളും ആയിരത്തോളം ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തന രംഗത്തുള്ളതെന്നും പ്രധാനമന്ത്രി അലക്‌സി സിപ്രസ് അറിയിച്ചു.