കാട്ടുതീ ;സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനുള്ള ശിക്ഷയെന്ന്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ,സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനുള്ള ശിക്ഷയാണെന്ന് വൈദികന്‍. സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും എതിരെ നിലപാട് സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധനായ കെവിന്‍ സ്വാന്‍സനാണ് ഇക്കാര്യം പറഞ്ഞത്.

2005ല്‍ അമേരിക്കയിലാദ്യമായി സ്വവര്‍ഗവിവാഹത്തെ നിയമാനുസൃതമാക്കിയത് കാലിഫോര്‍ണിയയാണ്.2017ല്‍ സ്‌കളുകളില്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ആരംഭിച്ചു. അത് കൊണ്ടാണ് കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയ കണ്ട ഏറ്റവും വലിയ കാട്ടുതീയുണ്ടാകാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് നിന്ന് സ്വവര്‍ഗാനുരാഗികളെ ഇല്ലാതാക്കാനാണ് ദൈവം കാട്ടുതീകള്‍ സൃഷ്ടിക്കുന്നതെന്നും വൈദികന്‍ പറയുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗും ലേഡി ഗാഗയും ഒക്കെ ചെകുത്താന്റെ പിടിയാലാണെന്ന ഇയാളുടെ പരമാര്‍ശം മുമ്പും വിവാദമായിരുന്നു.കാലാവസ്ഥയില്‍ വന്ന മാറ്റമാണ് കാട്ടുതീകള്‍ നിരന്തരമുണ്ടാകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Top