വന്യജീവി സംഘര്‍ഷം; വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ബന്ദിപ്പൂരില്‍

ന്യജീവി സംഘര്‍ഷം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ബന്ദിപ്പൂരില്‍ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുക. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ബി ഖണ്ഡരെയാണ് യോഗം വിളിച്ചത്. വന്യജീവി പ്രശ്നം പരിഹരിക്കാന്‍ ഉന്നതതല സമിതി വേണമെന്ന് കേരളം ആവശ്യപ്പെടും.

വനംമന്ത്രി എകെ ശശീന്ദ്രന്‍ ഉന്നതതല സംഘവുമായി ബന്ദിപ്പൂരിലെ യോഗത്തില്‍ പങ്കെടുക്കും. മനുഷ്യ – വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ നിയോഗിക്കാനും തീരുമാനമായിരുന്നു. തുടര്‍ച്ചായി വന്യജീവി ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

Top