തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ നിലപാട് മുന്നണി യോഗത്തില്‍ അറിയിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്നില്‍ രണ്ട് സീറ്റ് എല്‍ഡിഎഫിന് വിജയമുറപ്പുള്ളതാണ്. രാജ്യസഭയില്‍ ശക്തിവര്‍ധിപ്പിക്കാന്‍ അംഗബലം ഉയര്‍ത്തണമെന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍, ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലും സ്വന്തം പ്രതിനിധികളെ നിയോഗിക്കാനാണ് സിപിഐഎം നീക്കം.
സിപിഐയും എല്‍ജെഡിയും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. രണ്ട് സീറ്റുകള്‍ ഒഴിഴ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സിപിഎം നേരത്ത പറഞ്ഞതാണന്നാണ്. ശ്രേയാംസ്‌കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വരുന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്നാണ് എല്‍ജെഡി പറയുന്നത്.