മേഘ്‌ന ഗുല്‍സാറിന്റെ ചിത്രം രാജ്യദ്രോഹിയാക്കുമോ ; രണ്ടും കല്‍പ്പിച്ച് ആലിയ ഭട്ട്

കാശ്മീര്‍ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി സംവിധായിക മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിക്കുന്നത്‌ തന്നെ രാജ്യദ്രോഹിയാക്കുമോയെന്ന പേടി ആലിയയ്ക്കുണ്ട്‌.

എന്നാല്‍, കൊമേഴ്‌സ്യല്‍ മസാല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനൊപ്പം സമകാലീന പ്രശ്‌നങ്ങളെ തുറന്നു കാണിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത് നടി എന്ന നിലയില്‍ കരയിറിനെ ഏറെ ഗുണം ചെയ്യുമെന്ന പിതാവ് മഹേഷ് ഭട്ടിന്റെ ഉപദേശമാണ് ആലിയെ മാറ്റി ചിന്തിപ്പിച്ചത്.

ആദ്യം വേണ്ടെന്ന് വച്ച കഥാപാത്രമാണ് പിതാവിന്റെ നിര്‍ദേശപ്രകാരം ആലിയ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Top