ലീഗ് വേദിയിലെ വിവാദ പരാമര്‍ശത്തോടെ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഒറ്റപ്പെട്ട് ശശി തരൂര്‍ എം.പി. ലോകസഭ തിരഞ്ഞെടുപ്പില്‍ തരൂര്‍ വീണ്ടും തലസ്ഥാനത്ത് മത്സരിച്ചാല്‍ ആ സീറ്റും നഷ്ടമാകുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്സ്. ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ തിരുവനന്തപുരത്ത് ഇത്തവണ അട്ടിമറി സാധ്യത വളരെ കൂടുതലാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമലെങ്കിലും, ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍, വിജയിക്കാന്‍ മുസ്ലീംവോട്ടുകളും തരൂരിന് നിര്‍ണ്ണായകമാണ്. അതാണിപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്. (വീഡിയോ കാണുക)