ന്യൂഡല്‍ഹി: മുസ്ലീം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.