പൊതുസ്ഥലത്തെ നിസ്‌ക്കാരം; വര്‍ഗീയസംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി സര്‍ക്കാര്‍

നോയിഡ : ഉത്തര്‍പ്രദേശിലെ പ്രധാന ഐടി ഹബ്ബാണ് നോയിഡയിലെ പൊതു സ്ഥലങ്ങളില്‍ മുസ്ലീം തൊഴിലാളികള്‍ നമസ്‌കരിക്കുന്നത് നിരോധിക്കണമെന്ന് യുപി സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ നിസ്‌കരിച്ചാല്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കുമെന്നാണ് പൊലീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ടിസിഎസ്, സാംസങ്, അഡോബ് ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

വെള്ളിയാഴ്ചകളില്‍ പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങളില്‍ ധാരാളം പേര്‍ നിസ്‌കരിക്കാനെത്താറുണ്ട്. ഇതിന് പകരം പള്ളികളിലോ ഓഫീസ് പരിസരത്തോ വെച്ച് നിസ്‌കരിക്കുകയെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ നിസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിക്കുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ സംഘര്‍ങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാനാണ് ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയത് പോലീസ് പറഞ്ഞു. തൊഴിലാളികള്‍ നിര്‍ദ്ദേശം തെറ്റിച്ചാല്‍ കമ്പനികള്‍ ഉത്തരവാദികള്‍ ആകുന്നതെങ്ങനെയെന്നും ചോദ്യമുയരുന്നുണ്ട്. യോഗി ആദിത്യനാഥ് മുസ്ലീം തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താന്‍ നോക്കുന്നുവെന്നും വിമര്‍ശനമുയരുന്നുണ്ട്

Top