മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായതെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനായോ എന്ന് പരിശോധിക്കണം. തോല്‍വിയെ സംബന്ധിച്ച് വിശദമായി പഠിക്കണം. പഠിച്ച് വിലയിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ യുഡിഎഫിന് ഭാവിയില്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുനലൂരും പേരാമ്പ്രയിലും ജയിക്കാന്‍ വേണ്ടി വാങ്ങിയ സീറ്റല്ലെന്ന് മജീദ് പറഞ്ഞു. ഒരു തരത്തിലും ജയിക്കില്ലെന്ന് പ്രാദേശിക നേതാക്കള്‍ തന്നെ പറഞ്ഞ സീറ്റുകളാണ് രണ്ടും. എണ്ണം തികയ്ക്കാന്‍ മാത്രം വാങ്ങിയ സീറ്റുകളാണിത്.
വളപട്ടണത്ത് കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്‌നം അഴീക്കോടെ വിജയത്തെ ബാധിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കള്‍ക്ക് കോഴിക്കോട് സൗത്തില്‍ പ്രചാരണത്തിനായി പോകാനായില്ല. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആരില്‍ നിന്നൊക്കെ എതിര്‍പ്പുണ്ടായി എന്നത് പഠിക്കണമെന്നും കെപിഎ മജീദ് പ്രതികരിച്ചു.