ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റും: അരവിന്ദ് കെജ്രിവാള്‍

ഡെറാഡൂണ്‍: എഎപി അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് അരവിന്ദ് കെജ്രിവാള്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് അയോധ്യ ദര്‍ശനനവും മുസ്ലീങ്ങള്‍ക്ക് അജ്മീര്‍ ഷെരീഫ് ദര്‍ശനവും സുഗമമാക്കും, ഡല്‍ഹിയിലെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ”മുഖ്യമന്ത്രി തീര്‍ത്ഥ യാത്രാ യോജന” 40,000 ത്തോളം ആളുകളെ രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top