‘രാജിവയ്ക്കില്ല’; ഗവര്‍ണറുടെ ആവശ്യം തള്ളി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍: രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാമെന്ന് ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം. രാജി കൊടുത്തില്ലെങ്കില്‍ എന്താണ് നടപടി സ്വീകരിക്കുകയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം. പക്ഷെ അതിന് മാനദണ്ഡങ്ങളുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണറുടെ നടപടി ഖേദകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമം. തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.

 

Top