ലോക്ഡൗണ്‍; ഈ അവസ്ഥ ഇനിയും താങ്ങാനാവില്ലെന്ന് യൂസ്വേന്ദ്ര ചാഹല്‍

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക്ഡൗണിലാണ്. രാജ്യം സമ്പൂര്‍ണ അടച്ച് പൂട്ടലിലായതോടെ എല്ലാ വരും വീട്ടില്‍ തന്നെ ഇരിപ്പാണ് ജോലി. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ അവസ്ഥ ഇനിയും താങ്ങാനാവില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍.

വീട്ടില്‍ സമയം ചെലവഴിച്ച് തനിക്കു മടുത്തെന്നാണ് യൂസ്വേന്ദ്ര ചാഹല്‍ പറയുന്നത്.
സ്‌പോര്‍ട്‌സ് കമന്റേറ്ററായ ജതിന്‍ സപ്രുവുമായുള്ള ചാറ്റിലാണ് ചഹല്‍ തന്റെ ലോക് ഡൗണ്‍ ബോറടിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ 14ന് അവസാനിക്കാനിരിക്കെ പല സംസ്ഥാനങ്ങളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നു രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാഹലിന്റെ വാക്കുകള്‍.

”വീട്ടില്‍ തന്നെ കഴിഞ്ഞ് തനിക്കു മടുപ്പായിരിക്കുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അന്നുതന്നെ ഞാന്‍ പുറത്തുപോവും. പെട്ടെന്നൊരു തിരിച്ചുവരവുണ്ടാവില്ല. എവിടെയെങ്കിലും പോയി താമസിക്കണം. ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ തനിക്കു താങ്ങാവുന്നതിന് അപ്പുറമാണ്. ചൗഹാന്‍ പറഞ്ഞു.

ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്തത് വലിയ വിഷമമാണ്. എനിക്ക് ബൗള്‍ ചെയ്യണം. ഗ്രൗണ്ടിലിറങ്ങുമ്പോഴാണ് മനസ്സിന് സന്തോഷം ലഭിക്കുക. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അന്നു തന്നെ ഗ്രൗണ്ടില്‍ പോയി ഒരു തവണയെങ്കിലും ബൗള്‍ ചെയ്യും.” എന്നും ചാഹല്‍ ചാറ്റില്‍ പറയുന്നു.

Top