നിയമപ്രശ്‌നങ്ങളില്‍ അഭിപ്രായം വേണ്ട; മതനേതാക്കള്‍ക്കു വഴങ്ങില്ലെന്നു ഹൈക്കോടതി

കൊച്ചി: മതനേതാക്കൾക്കു നിയമകാര്യങ്ങളിൽ പരിശീലനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയമപ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുമ്പോൾ അവരുടെ അഭിപ്രായങ്ങൾക്കു വഴങ്ങില്ലെന്നും ഹൈക്കോടതി. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യത്തിൽ മാത്രമേ മതനേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കാനാവൂ എന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സിഎസ് ഡയസ് എന്നിവർ പറഞ്ഞു.

”കോടതിയിൽ ഉള്ളത് നിയമത്തിൽ പരിശീലനം നേടിയവരാണ്. മതനേതാക്ക്ൾക്കു നിയമകാര്യത്തിൽ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിയമ പ്രശ്‌നത്തിൽ തീരുമാനമെടുക്കുമ്പോൾ അവരുടെ അഭിപ്രായങ്ങൾക്കു വഴങ്ങില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ കാര്യത്തിൽ അവർ അഭിപ്രായം പറയട്ടെ, കോടതി പരിഗണിക്കാം”-ബെഞ്ച് പറഞ്ഞു.

വിവാഹ മോചന കേസിൽ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നിരീക്ഷണം. ഭർത്താവിന്റെ എതിർപ്പ് കണക്കിലെടുക്കാതെ തന്നെ വിവാഹ മോചനം നേടാൻ മുസ്ലിം ഭാര്യയ്ക്ക് അവകാശമുണ്ടെന്നായിരുന്നു വിധി. വിധി പുനപ്പശോധിക്കാൻ കാരണമൊന്നുമില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Top