മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണ്‍ മേധാവി സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാല്‍ അന്വേഷണം നടത്താന്‍ തയാറാണെന്ന് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ.
നേരത്തെ, സമീര്‍ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മറ്റൊരു മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും യുപിഎസ്സി പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ പട്ടികജാതി എന്നാക്കി വാങ്കഡെ തിരുത്തിയെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു.
ആര്യന്‍ ഖാനെ ലഹരിക്കേസില്‍നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടിരുന്നുവെന്നും ആരോപണമുണ്ട്.