ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തില്‍ അന്വേഷണം ഗൗരവമായി നടക്കുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേസന്വേഷണത്തില്‍ പൊലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളും സാംസ്‌കാരിക പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ഥികളും സംയുക്തമായി ഡല്‍ഹിയിലെ മണ്ഡി ഹൗസില്‍ നിന്നും ജന്തര്‍മന്ദറിലേക്ക് നടത്തിയ മാര്‍ച്ചില്‍ നെജീബിന്റെ അമ്മയും പങ്കെടുത്തു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തത് പൊലീസും ഭരണകൂടവും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിനാലാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു
പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ന്യൂനപക്ഷ കമീഷനും വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയിട്ടുണ്ട്.