ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും എന്നാല്‍ അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എന്നാല്‍ ഇത് നടപ്പാക്കിയാല്‍ വലിയ വികസനം ഉണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്നമാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങള്‍ ഉന്നയിക്കുന്നത്. അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ല ജാതി സെന്‍സസ് നടത്തുന്നത്. നാല് മണിക്കൂറോളം ഈ വിഷയം ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.4 മണിക്കൂറാണ് ജാതി സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്തത്.
സമിതി സെന്‍സസിനെ ഐക്യകണ്ഠേന പിന്തുണയ്ക്കുകയും ചെയ്തു. ജാതി സെന്‍സസ് നടപ്പാക്കാന്‍ പ്രധാനമന്ത്രി അശക്തനാണ്. ഒബിസി വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹമെന്നും എന്നാല്‍ ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണമെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു