കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടും; എ. കെ ശശീന്ദ്രൻ

കോഴിക്കോട്: മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാൻ മാണി. സി. കാപ്പൻ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്നും ടി. പി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് വിടാനുള്ള മാണി സി കാപ്പന്റെ തീരുമാനം രാഷ്ട്രീയമല്ല വൈകാരികമാണ്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്നത് ഉചിതമല്ല. വ്യക്തിയോടൊപ്പമാണ് ജനങ്ങൾ എന്ന ധാരണയാണ് മാണി സി കാപ്പനെന്നും കൂടെ നേതാക്കൾ ഉണ്ടെന്ന കാപ്പന്റെ അവകാശവാദത്തിന് യുക്തിയുടെ പിൻബലമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

Top