തിരുവനന്തപുരം: പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായ ഡി.ജി.പി ജേക്കബ് തോമസ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘സ്രാവുകളുടെ ഇടയില്‍ നീന്തേണ്ടി വരുന്ന സാഹസം. സംരക്ഷണം ഉണ്ടാവുമോ’ എന്നാണ് ജേക്കബ് തോമസിന്റെ പുതിയ പോസ്റ്റ്.
മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സത്യം ജയിച്ചെന്ന പരാമര്‍ശത്തോടെ രംഗത്തെത്തിയ ഡിജിപിക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പരാമര്‍ത്തില്‍ ചീഫ് സെക്രട്ടറി, തോമസ് ജേക്കബിനോട് വിശദീകരണം തേടിയിരുന്നു. താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിക്ക് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ജേക്കബ് തോമസ് നല്‍കിയ വിശദീകരണം മുഖ്യമന്ത്രി പരിഗണിക്കാനിരിക്കെയാണ് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്
ഡിജിപിയെ പിന്തുണച്ച് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ’ എന്ന് സ്വന്തം കൈപ്പടയിലെഴുതിയ ചോദ്യമുന്നയിച്ചുകൊണ്ട് ഈ മാസം 12നാണ് ജേക്കബ് തോമസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് ദോഷമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുമ്പോഴാണ് ഫേസ്ബുക്കിലൂടെ ജേക്കബ് തോമസ് വീണ്ടും രംഗത്ത് വന്നത്.
(ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേര്‍ക്കുന്നു)