Will Toyota enter Indian compact SUV market with Rush

ഇന്ത്യന്‍ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പുതിയ കോംപാക്ട് എസ് യു വിയുമായി ടൊയോട്ട എത്തുന്നു. ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന കോംപാക്റ്റ് എസ് യു വി റഷ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

അല്‍പം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വി, റഷിനെ ഇങ്ങനെയാകും വിശേഷിപ്പിക്കുക. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ടാകും റഷിന്. കോംപാക്റ്റ് എസ് യു വിയാണെങ്കിലും നാലുമീറ്ററില്‍ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം.

ഏഴുപേര്‍ക്കിരിക്കാവുന്ന എസ് യു വിയായിരിക്കും റഷ്. ഇന്ത്യയില്‍ റിനോ ഡസ്റ്റര്‍, മാരുതി എസ് ക്രോസ്, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില.

നിലവില്‍ മലേഷ്യന്‍ മാര്‍ക്കറ്റിലുള്ള റഷിന് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. അടുത്ത മാസം നടക്കുന്ന ഓട്ടോഎക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്.

Top