ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനടക്കം ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം അല്‍ഫോന്‍സ് കണ്ണന്താനം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുവാന്‍ ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയാകുന്നതിലൂടെ കേരളവും കേന്ദ്രവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും, ചെറിയവലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, സംസ്ഥാനത്തിന്റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണ്, ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല.
സംസ്ഥാനത്തെ ബിജെപിയില്‍ നിന്നും പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.