പാരിസ്: ലോകത്തെ നടുക്കിയ പാരീസ് ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്‍ഡെ. തീവ്രവാദത്തിനെതിരെ ദയാരഹിതമായി തിരിച്ചടിക്കും. തീവ്രവാദികള്‍ക്കെതിരെ ദയയില്ലാത്ത ഒരു യുദ്ധത്തിനായിരിക്കും ഇനി ഫ്രാന്‍സ് നേതൃത്വം നല്‍കുകയെന്നും ആദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ അത്യഗാധമായ ദു:ഖമുണ്ടെങ്കിലും വികാരപരമായല്ല ഇതിനോട് പ്രതികരിക്കേണ്ടത്. തീവ്രവാദികള്‍ ഈ രീതിയില്‍ ഫ്രാന്‍സിനോട് അതിക്രമങ്ങള്‍ ചെയ്യാന്‍ തുനിഞ്ഞാല്‍ അതിന്റെ ഫലവം അവര്‍ അനുഭവിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് പങ്കെടുക്കില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.