ഏറ്റവും പഴക്കമുള്ള ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ടെന്നീസിന് ഇന്ന് തുടക്കം

wimbledon

നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡററുടെ മാച്ചോടെ ഏറ്റവും പഴക്കമുള്ള ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ടെന്നീസിന് ഇന്ന് തുടക്കമാകും. ഒന്നാം സീഡായ റോജര്‍ ഫെഡറര്‍, ഹാഫില്‍ ഹാലെ ഓപ്പണില്‍ തോല്‍വി സമ്മാനിച്ച കോറിച്ച്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് മരിയന്‍ സിലിച്ച് എന്നിവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

പരിക്കില്‍ നിന്ന് മുക്തനായി തിരികെ വന്ന ബ്രിട്ടീഷ് താരം ആന്റി മറെ സ്വന്തം നാട്ടില്‍ നടക്കുന്ന വിംബിള്‍ഡണില്‍ നിന്ന് പിന്മാറിയത് ടൂര്‍ണമെന്റിന്റെ നിറം അല്പം കെടുത്തിയിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് പഴയ ഫോമിലേക്ക് തിരികെ എത്തിയെന്നുള്ളത് മത്സരങ്ങള്‍ ആവേശം കൂട്ടുമെന്നാണ് കരുതുന്നത്.

വനിതകളില്‍ 2016 ലെ ചാമ്പ്യനും നിലവിലെ 183 റാങ്കുകാരിയുമായ സെറീന വില്ല്യംസിന് ഇരുപത്തിയഞ്ചാമത് സീഡിംഗ് നല്‍കിയത് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇതിലൂടെ 32 സീഡിന് പുറത്ത് പോകേണ്ടി വന്ന മുന്‍ ലോക നാലാം നമ്പര്‍ താരം സിബുല്‍ക്കോവ രംഗത്തെത്തിയിട്ടുണ്ട്. മാഡിസണ്‍ കീസ് കരോലിന്‍ വോസ്‌നിയാക്കി, വീനസ് വില്ല്യംസ് എന്നിവരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.

Top