ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയന്‍ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. മറ്റൊരു സെമിയില്‍ ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനി 14-ാം സീഡ് ഹ്യൂബര്‍ട്ട് ഹുര്‍കാക്സുമായി ഏറ്റുമുട്ടും. ബെരെറ്റിനിയുടെ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കും ജോക്കോവിച്ചിന്റേത് എട്ട് മണിക്കുമാണ്.
വനിതാ സിംഗിള്‍സില്‍ അഷ്‌ലി ബാര്‍ട്ടി-കരോലിന പ്ലിസ്‌കോവ ഫൈനലാണ് നടക്കുക. ലോക ഒന്നാം നമ്പര്‍ താരമായ അഷ്‌ലി ബാര്‍ട്ടി സെമിയില്‍ 25-ാം സീഡ് ആഞ്ചലിക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-6. രണ്ടാം സെമിയില്‍ കരോലിന പ്ലിസ്‌കോവ രണ്ടാം സീഡ് അറീന സെബലങ്കയെ തോല്‍പ്പിച്ചു. സ്‌കോര്‍: 5-7, 6-4, 6-4. രണ്ട് പേരുടെയും ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്.