ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ജേതാവിനെ ഇന്നറിയാം. ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക് എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയാണ് എതിരാളി. സെന്റര്‍ കോര്‍ട്ടില്‍ വൈകിട്ട് 6.30നാണ് മത്സരം തുടങ്ങുക. രണ്ട് പേരുടെയും ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്ട്രേലിയന്‍ താരമായ ആഷ്‌ലി ബാര്‍ട്ടി. ചെക്ക് താരമായ കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്.