ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യ-തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : മാലദ്വീപ് കന്യാകുമാരി മേഖലയില്‍ ഏപ്രില്‍ 13ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. 4050 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് മേഖലയില്‍ 14നും കടലില്‍ പോകരുതെന്ന് അറിയിച്ചു.

ഏപ്രില്‍ 15 ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ കനത്ത മഴ കേരളത്തില്‍ ചിലയിടങ്ങില്‍ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Top