ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി.

വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13 വരെയും ആണ് റെഡ് അലര്‍ട്ട് നീട്ടിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 15 വരെയും മറ്റു ജില്ലകളില്‍ 14 വരെയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയക്കെടുതി നേരിടുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ബീച്ചുകളിലും പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുക, എന്നിങ്ങനെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top