windows 10 without password

സൗകര്യവും സുരക്ഷിതവും അല്ലാത്ത പാസ് വേഡ് ഉപയോഗം ഇനി ഉണ്ടാവുകയില്ല. പാസ് വേഡുകള്‍ ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന പുതിയ സംവിധാനമായ ‘വിന്‍ഡോസ് ഹലോ’ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നു.

പാസ് വേഡുകളോര്‍ത്തിരിക്കേണ്ടിവരുക എന്ന ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ല. ഫെയ്‌സ് റെഗഗ്‌നീഷ്യനിലൂടെയും ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെയും ഉപയോക്താക്കള്‍ക്കിനി കംമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലായിരിക്കും ഈ സംവിധാനം ലഭ്യമാകുക.

ഒരു ബയോമെട്രിക് സംവിധാനമായ വിന്‍ഡോസ് ഹലോ ഏറെ സുരക്ഷിതവും ഉപകാരപ്രദവുമാണ്.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ പാസ് വേഡ് ലോക്കുകള്‍ ഒഴിവാക്കപ്പെടുകയാണ്. പകരം വിരലടയാളം പോലുള്ള വിശ്വസ്തനീയമായ ബയോമെട്രിക് സംവിധാനങ്ങളാകും ഉണ്ടാവുക.

വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, ടാബ് ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്നിവ അണ്‍ലോക്ക് ചെയ്യുവാന്‍ മൈക്രോസോഫ്റ്റിന്റെ ബയോമെട്രിക് സംവിധാനമായ വിന്‍ഡോസ് ഹലോ ആയിരിക്കും ഉപയോഗിക്കുക.

Top