മൊബൈല്‍ ഫോണുകളില്‍ മൈക്രോസോഫ്റ്റ് കൊണ്ടു വന്ന വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാലം അവസാനിക്കുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനോട് മത്സരിക്കാന്‍ മൈക്രോസോഫ്റ്റ് കൊണ്ടുവന്ന വിന്‍ഡോസ് ഫോണുകള്‍ ഇനി മുതല്‍ ഉണ്ടാകില്ല.
നിലവില്‍ വിന്‍ഡോസ് അധിഷ്ഠിത ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ചുവടുമാറ്റാവുന്നതാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. 2019 ഡിസംബര്‍ പത്തിന് ശേഷം വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റോ സൗജന്യ സഹായ സംവിധാനമോ ലഭിക്കില്ല.
ചില ഫീച്ചറുകള്‍ ഡിസംബര്‍ പത്തോടെ അവസാനിക്കുകയും ചെയ്യും. വിന്‍ഡോസ് 7 അധിഷ്ഠിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ല. ഇതിനു പകരം വിന്‍ഡോസ് 10 ഓപ്പറേഷന്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ഉപയോക്താക്കള്‍ മാറേണ്ടതായി വരും.