ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങള്‍ക്ക് കരിയറില്‍ നിര്‍ണായകമാവും; പാറ്റ് കമ്മിന്‍സ്

ലോകകപ്പ് ഫൈനലിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങള്‍ക്ക് കരിയറില്‍ നിര്‍ണായകമാവും. ഇന്ത്യയില്‍ കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ നിറയും. അവരെ നിശബ്ദരാക്കുന്നതിനെക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല എന്നും കമ്മിന്‍സ് പറഞ്ഞു.

വലിയ സീസണ്‍ ആണിത്, ടീമിലെ ആവേശം കുറഞ്ഞിട്ടില്ല, എല്ലാവരും ആത്മവിശ്വാസത്തിലാണ്. ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങള്‍ക്ക് കരിയറില്‍ നിര്‍ണായകമാവും. സെമിയിലെത്താന്‍ പിഴവുകളില്ലാത്ത പ്രകടനം നടത്തേണ്ടിയിരുന്നു. അത് സാധിച്ചു. വമ്പന്‍ വിജയങ്ങളുണ്ടായിട്ടില്ല. പൊരുതിയാണ് എല്ലാ കളിയും വിജയിച്ചത്. അത് ആത്മവിശ്വാസം നല്‍കുന്നതാണ്. വിവിധ താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ തിളങ്ങി. അതും ആത്മവിശ്വാസമാണ്. 1,30,000 പേര്‍ ഇന്ത്യയെ അനുകൂലിച്ച് സ്റ്റേഡിയത്തിലുണ്ടാവും. അത് ഒരു അനുഭവമായിരിക്കും. അവര്‍ നന്നായി കളിക്കുന്നു. ടൂര്‍ണമെന്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. പക്ഷേ, ഇന്ത്യക്കെതിരെ തങ്ങള്‍ ഒരുപാട് കളിച്ചിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങളറിയാം. പക്ഷേ, നിറഞ്ഞുകവിഞ്ഞ ഈ ആരാധകരെ നിശബ്ദരാക്കുന്നതിനെക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല എന്നും കമ്മിന്‍സ് പ്രതികരിച്ചു.

ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. പിച്ച് പരിശോധിച്ചപ്പോല്‍ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശര്‍മ ഫൈനലിനു മുന്നോടി ആയുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

Top