ശ്രീനഗര്‍: മലയാള ചലച്ചിത്ര സംവിധായകന് സാജന് കുര്യന് (33) കുഴഞ്ഞുവീണ് മരിച്ചു. ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സാജന് സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു മരണം.
ഇയ്യിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്കാരമാണിത്.സിനിമയുടെ ചിത്രീകരണം അവാസാനിക്കാനിരിക്കെയാണ് അന്ത്യം. നടന് ജോയ് മാത്യു ഉള്‍പെടെ നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ബൈബിളിയോ. തൃശൂര്‍ സ്വദേശിയായ സാജന് ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.